dummy_ads1-01
dummy_ads1-01
previous arrow
next arrow
കേരളം

വൈദ്യുതി ഉപയോഗത്തില്‍ പ്രതിസന്ധി കടന്ന് കേരളം; സ്വയം പര്യാപ്തതയിലേക്ക് കുതിച്ച്‌ കെഎസ്‌ഇബി

വൈദ്യുതി ഉപയോഗത്തില്‍ പ്രതിസന്ധി കടന്ന് കേരളം. വേനല്‍ ചൂടില്‍ സാധാരണയെക്കാള്‍ ആവശ്യകത കൂടിയിട്ടും കേരളത്തില്‍ വൈദ്യുതി ഉറപ്പാക്കാനായി

പ്രതിദിന വൈദ്യുതി ഉപഭോഗം മാർച്ചില്‍ തന്നെ പത്തു കോടി യൂണിറ്റിലെത്തി. ഏപ്രിലിലും മെയിലും ഇതിലും ഉയരാനാണ് സാധ്യത.സംസ്ഥാന സർക്കാരിന്റെ ആഭ്യന്തര ഉത്പാദനത്തിലെയും വിതരണത്തിന്റെയും മികവാണ് പ്രതിസന്ധി മറികടക്കാൻ കാരണം. പ്രതിദിന വൈദ്യുതി ഉപഭോഗം മാർച്ച്‌ മാസം തന്നെ 10 കോടി യൂണിറ്റിലെത്തി. വരുന്ന രണ്ട് മാസങ്ങളിലും ഇതിലും ഉയരാനാണ് സാധ്യത. എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം ആഭ്യന്തര ഉത്പാദനത്തില്‍ നേടിയത് 1360.75 മെഗാവാട്ടിന്റെ റെക്കോർഡ് വർദ്ധനവാണ്.’ലൈംഗിക ചൂഷണം നടന്നിട്ടുണ്ട്; പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു’; ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പിതാവ്സൗരോർജ്ജ നിലയങ്ങളിലൂടെ മാത്രം 1360.75 മെഗാ വാട്ട് സ്ഥാപിത ശേഷിയിലത്തി. 2024-25 സാമ്ബത്തിക വർഷത്തില്‍ ദ്യുതി 2 പദ്ധതി വഴി ലൈൻ നിർമ്മാണം, ട്രാൻസ്ഫോർമർ, ലൈനുകളുടെ ശേഷി വർദ്ധിപ്പിക്കല്‍, റീ കണ്ടക്ടറിങ്ങ് ഉള്‍പ്പെടെ 705 കോടിയുടെ പ്രവർത്തനം പൂർത്തിയാക്കി. മൂന്നുവർഷം കൊണ്ട് ദീർഘകാല പ്രസരണ വികസനത്തിനായി 400 കെ വി സബ്സ്റ്റേഷൻ ഉള്‍പ്പെടെ 30 സബ്സ്റ്റേഷൻ പൂർത്തിയാക്കി. സ്കാട സംവിധാനത്തോടെ ആറ് 220 കെ വി സബ്സ്റ്റേഷനും പൂർത്തീകരിച്ചു.പ്രസരണ ശൃംഖലയ്ക്ക് പുറത്തുനിന്നും 4455 മേഘാവാട്ട് വൈദ്യുതി എത്തിച്ച്‌ വിതരണം ചെയ്യാനുള്ള ശേഷിയുണ്ട്. 400 കെ വി കരിന്തളം സബ്സ്റ്റേഷന്റെ നിർമ്മാണമാണ് പൂർത്തിയായത്. ഉടുപ്പി-കാസർഗോഡ് 400 കെ വി ലൈനും പൂർത്തിയാകുന്നതോടെ കേരളത്തിന്റെ ഇറക്കുമതി ശേഷി 6000 മെഗാവാട്ടാകും. 2031 – 32ല്‍ 10,000 മെഗാ വൈദ്യുതി ഉപഭോഗം മുന്നില്‍കണ്ട് തിരുവനന്തപുരം കോഴിക്കോട് കോട്ടയം എന്നിവിടങ്ങളിലെ 400 കെ വി സബ്സ്റ്റേഷനുകളുടെ ശേഷി ഉയർത്തുകയാണ്. ഇതൊക്കെയും വൈദ്യുതി സ്വയം പര്യാപ്തതയിലേക്കുള്ള കുതിപ്പിന് വേഗം പകരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button