വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ നിലപാടല്ല’; പ്രിന്റു മഹാദേവിനെ തള്ളി രാജീവ് ചന്ദ്രശേഖര്‍

പ്രിന്റുവിന്റെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശത്തില്‍ ബിജെപി വക്താവ് പ്രിന്റു മഹാദേവിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രിന്റുവിന്റെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ നിലപാട് അല്ല. പ്രിന്റുവിനെ ഇക്കാര്യം അറിയിട്ടുണ്ട്. ബിജെപി മുന്നോട്ടുവെയ്ക്കുന്നത് വികസനമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞുഎയിംസ് വിവാദത്തിലും രാജീവ് ചന്ദ്രശഖര്‍ പ്രതികരിച്ചു. എയിംസ് കേരളത്തില്‍ വരണം എന്നാണ് ആഗ്രഹമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വരണമെന്നും ആഗ്രഹമുണ്ട്. ഓരോരുത്തര്‍ക്കും ആഗ്രഹങ്ങള്‍ ഉള്ളത് തെറ്റല്ല. അന്തിമ തീരുമാനം കേന്ദ്രം എടുക്കും. ഇതേ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നിയമസഭ ചര്‍ച്ച ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രതിപക്ഷം കടമ നിര്‍വഹിക്കുന്നില്ല. തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച, ആരോഗ്യ മേഖലയിലെ തകര്‍ച്ച അടക്കം ചര്‍ച്ച ചെയ്തില്ല. കേരളത്തിന്റെ കോണ്‍ഗ്രസിന്റെ കാലത്ത് പൊതുകടം 137 ശതമാനം വര്‍ധിച്ചു. പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 5.5 ലക്ഷമായി വര്‍ധിച്ചു. സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബാധിക്കും.എസ്‌ഐആറിനെതിരെ സിപിഐഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. എസ്‌ഐആര്‍ ആവശ്യമാണ്. മുന്‍പും എസ്‌ഐആര്‍ നടന്നിട്ടുണ്ട്. കള്ള വോട്ടുകള്‍ ഒഴിവാക്കലാണ് എസ്‌ഐആറിന്റെ ഉദ്ദേശം. നിര്‍ണായക എസ്‌ഐആര്‍ ആണ് നടപ്പാക്കാന്‍ പോകുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണ്. നിലവില്‍ നടക്കുന്നത് ജന ശ്രദ്ധ തിരിക്കാനുള്ള നടപടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.



