ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട ആദ്യ ഹർജിക്കാർ വിശ്വാസികളല്ല’; സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന

ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട ആദ്യ ഹർജിക്കാർ വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്ന. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പവിശ്വാസി എത്തിയിട്ടുണ്ടോ എന്ന് ചോദ്യം. പല അജണ്ടകളുമായി ചിലർ പൊതുതാൽപര്യഹർജിയുമായി എത്തുന്നെന്ന് ചീഫ് ജസ്റ്റിസിന്റെ നീരിക്ഷണം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രിംകോടതി വിശാല ഭരണഘടന ബെഞ്ചിൽ ഇന്നത്തെ വാദം പൂർത്തിയായിശബരിമലയിലെ വിശ്വാസികൾ ആരെങ്കിലും യുവതി പ്രവേശന വിലക്കിന് എതിരെ ഹർജി നൽകിയിട്ടുണ്ടോ എന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഇല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ക്ഷേത്രവുമായി ബന്ധമില്ലാത്തവർ നൽകുന്ന ഹർജി പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യം ആദ്യം പരിശോധിക്കണമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. യങ് ലോയേഴ്സ് അസോസിയേഷന് ശബരിമല ക്ഷേത്ര വിശ്വാസവുമായി ബന്ധം ഇല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞു.ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടുമെന്നും അവിശ്വാസിയുടെ ഈ ആവശ്യത്തെ എന്തിന് കോടതികൾ ഇടം നൽകണമെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഹർജി രാവിലെ പരിഗണിച്ചപ്പോൾ വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തമ്മിൽ തർക്കം. സോളിസിറ്റർ ജനറൽ തുടർച്ചയായി തടസ്സപ്പെടുത്തുന്നുവെന്ന് രാജീവ് ധവാൻ. നാളെ പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നവരുടെ വാദം അവസാനിക്കുകയാണെങ്കിൽ തങ്ങളുടെ അധ്വാനത്തിന് എന്ത് സംഭവിക്കുമെന്ന് രാജീവ് ധവാൻ ചോദിച്ചു.ശബരിമലയിലെ ആചാരം സമൂഹത്തിന് ഹാനികരമായ ഒന്നല്ലെന്ന് കേന്ദ്രം. ഭരണഘടന മൂല്യങ്ങളെ ബാധിക്കുന്നില്ല. അവിടെ എത്തുന്ന ഭക്തരുടെ ആചാരമാണിത് എന്നും കേന്ദ്രം കോടതിയിൽ വാദിച്ചു. മശബരിമലയിൽ തങ്ങൾ പോകുന്നില്ലെന്ന സാമൂഹ്യ ധാർമികതയാണ് പാലിക്കപ്പെടുന്നതെന്ന് കേന്ദ്രം. അത് ഒരു ഒരുകൂട്ടം ജനങ്ങളുടെ ധാർമികതയാണ്, അവർ സ്വയം തീരുമാനിക്കുന്നതാണ്. അത് മറ്റാർക്കും ദോഷം ചെയ്യുന്നതല്ല എന്ന് കേന്ദ്രം പറഞ്ഞു.



