dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സ്വർണ്ണപ്പാളിയിലെ തൂക്കക്കുറവ് അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ചീഫ് വിസൻസ് സെക്യൂരിറ്റി ഓഫീസർക്ക് നിർദ്ദേശം. സത്യം പുറത്തുവരട്ടെയെന്ന് കോടതി വ്യക്തമാക്കി.സ്വർണപാളിയുടെ ഭാരവുമായി ബന്ധപ്പെട്ട് കോടതി ചില സംശയങ്ങൾ ഉന്നയിച്ചു. 2019 ൽ ദ്വാരപാലക പാളി സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ ഉണ്ടായിരുന്നത് 42 കിലോ ആയിരുന്നു. തിരികെ കൊണ്ടുവന്നപ്പോൾ ഭാരം കുറഞ്ഞതായി കാണുന്നു. നാല് കിലോ കുറവ് മെഹസറിൽ കാണുന്നു. വിചിത്രമായ കാര്യമാണ് – കോടതി നിരീക്ഷിച്ചു. സാന്നിധാനത്ത് എത്തിച്ചപ്പോൾ വീണ്ടും തൂക്കം പരിശോധിച്ചില്ല എന്നും കോടതി വ്യക്തമാക്കി. അത് എങ്ങനെ സംഭവിച്ചു എന്ന് കോടതി ചോദിച്ചു. പെട്രോള് ആണെങ്കില് , കുറവ് സംഭവിക്കാം ഇത് സ്വര് ണം അല്ലെയെന്നും കോടതി ചൂണ്ടിക്കാട്ടി.അതേസമയം, ദ്വാരപാലക ശില്പത്തിനായി താന് നല് കിയ താങ്ങുപീഠം പിന്നീട് കണ്ടിട്ടില്ലെന്ന് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി. പരാതിപ്പെടാനില്ലെങ്കിൽ വിലാസങ്ങളെ വിവരങ്ങൾ അറിയിക്കുമെന്നും സ്പോൺസർ പറഞ്ഞു. രണ്ടാമത്തെ സമയത്ത് രണ്ടാമത് ഒരു താങ്ങുപീഠം കൂടി നിർമ്മിച്ച് നൽകി.അളവ് വ്യത്യാസം കാരണം ഇത് ഉപയോഗിച്ചിരുന്നില്ല. ചോദിച്ചപ്പോൾ കൊണ്ടുവന്ന ആളുടെ കയ്യിൽ തന്നെ തിരിച്ചയച്ചു എന്ന് അറിയിച്ചു. പിന്നീട് ഇതിനെക്കുറിച്ചൊന്നും ചോദിക്കാൻ പോയില്ല. ദ്വാരപാലക പാളിയുടെ അറ്റകുറ്റപ്പണികൾക്ക് ഹൈക്കോടതിയുടെ അനുമതി വേണമെന്ന് അറിയില്ലായിരുന്നു. വിദ്യാഭ്യാസ സംഘത്തിന് മുന്നിൽ കൂടുതൽ കാര്യങ്ങൾ അറിയിക്കും – അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button