News
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്

സംസ്ഥാനത്ത് ഓരോ ദിവസവുമെന്നോണം കുതിച്ചുകയറിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 5480 രൂപ വര്‍ധിച്ച സ്വര്‍ണത്തിന് ഇന്ന് പവന് 1680 രൂപ ഇടിഞ്ഞു. ഗ്രാമിന് 210 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,145 രൂപയായി. 1,13,160 രൂപയാണ് സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില.



