ഇടുക്കി
കര്‍ഷക കടാശ്വാസ കമ്മീഷൻ ഇടുക്കിയില്‍ സിറ്റിങ് നടത്തും

കർഷക കടാശ്വാസ കമ്മീഷൻ മാർച്ച് 25, 26 തീയതികളിലായി ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. ഇടുക്കി- പൈനാവ് സർക്കാർ അതിഥി മന്ദിരത്തില്‍ വച്ചാണ് സിറ്റിങ് നടത്തുന്നത്.
രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിങില്‍ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. ഹിയറിങ്ങിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകള്‍ സഹിതം കൃത്യ സമയത്ത് എത്തിച്ചേരണം.