News
ശ്രീനാരായണ കണ്വെൻഷൻ: കുടുംബയോഗങ്ങളുടെ പ്രവര്‍ത്തകയോഗം നടത്തി

നെടുങ്കണ്ടം: എസ്. എൻ. ഡി .പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ഒന്നാമത് ശ്രീനാരായണ കണ്വെൻഷനോട നുബന്ധിച്ച് കുടുംബയോഗ ചെയർമാൻ, കണ്‍വീനർമാരുടെ പ്രവർത്തകയോഗം നടത്തി.യൂണിയന്റെ നേതൃത്വത്തില്‍ അവശത അനുഭവിക്കുന്നവർക്കായി ജീവകാരുണ്യ നിധി സമാഹരണ നടത്തുന്നുണ്ടെന്നും കുടുംബയോഗങ്ങളാണ് സംഘടനയുടെ നട്ടെല്ലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ യൂണിയൻ പ്രസിഡന്റ് സജി പറമ്ബത്ത് പറഞ്ഞു.യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിയൻ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് മനോജ് പാമ്ബാടുംപാറ , സെക്രട്ടറി സനീഷ് മാവടി ജോയിന്റ് സെക്രട്ടറി ബിജു ടി ആർ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നല്കി . യൂണിയൻ കൗണ്‍സിലർമാരായ ജയൻ കല്ലാർ സ്വാഗതവും മധു കമലാലയം നന്ദിയും പറഞ്ഞു.