dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവം: ലോറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ

സേലം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ലോറി ഡ്രൈവറെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് തമിഴ്നാട് ധർമ്മപുരി പാലക്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.ഇന്നലെ രാത്രി 11 മണിയോടെയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും എറണാകുളത്തുനിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. ഇന്ന് രാവിലെ 6.10 ധർമ്മപുരി കൊമ്പനഹള്ളിയിൽ വച്ച് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ബെംഗളൂരുവിലേക്ക് ഷെെനിന്‍റെ ചികിത്സാർത്ഥമായിരുന്നു കുടുംബത്തിന്‍റെ യാത്ര. അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. ഷെെനിന്‍റെ കെെയ്ക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്‍റെയും ഡ്രെെവറുടെ പരിക്ക് നിസാരമെന്നാണ് വിവരം.അതേസമയം, നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിൻ്റെ മരണത്തിൽ നടി സ്നേഹ ശ്രീകുമാർ അനുശോചനം രേഖപ്പെടുത്തി. ഷൈനും കുടുംബവും അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് തന്നെ തനിക്കും അപകടം ഉണ്ടായിട്ടുണ്ടെന്നും സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button