സംസാരശേഷിയില്ലാത്ത അഞ്ചുവയസുകാരൻ കിണറ്റിൽവീണു; ആരുമറിഞ്ഞില്ല; ദാരുണാന്ത്യം

തിരുവനന്തപുരം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. നേമം കുളക്കുടിയൂർക്കോണത്ത് സർവോദയം റോഡ് പദ്മവിലാസത്തിൽ സുമേഷ്-ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്. സംസാര ശേഷിയില്ലാത്ത കുട്ടിയാണ് ധ്രുവൻ. അതിനാൽ കുട്ടി കിണറ്റിൽ വീണത് ആരും അറിഞ്ഞിരുന്നില്ല.ഇന്നലെ വൈകീട്ടാണ് സംഭവം. നഴ്‌സറിയിൽ നിന്ന് മടങ്ങി വന്ന ശേഷം രണ്ട് വയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകവെയാണ് അപകടം. അപകടം നടക്കുന്ന സമയതത് അച്ഛൻ സുമേഷ് ജോലിക്കു പോയിരിക്കുകയായിരുന്നു. അമ്മ ആര്യ തുണികൾ കഴുകിക്കെ ആയിരുന്നു അപകടം. കുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. കിണറ്റിൽ പാവക്കുട്ടിയെ തിരയുന്നതിനിടെ വീണതാകാമെന്നാണ് സംശയം.
അഗ്നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്.