dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇടുക്കി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് 6.55 കോടി രൂപ

ഇടുക്കി: ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനായി 6,54,97,000 രൂപ അനുവദിച്ചു.നിലവില്‍ പൊതുമരാമത്തു വകുപ്പിന് കീഴില്‍ ഉള്ളതും മറ്റ് വലിയ നിർമാണ പ്രവർത്തനങ്ങളില്‍ ഉള്‍പ്പെടാത്തതുമായ റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. വാത്തികുടി പഞ്ചായത്തിലെ പതിനാറാംകണ്ടം മുരിക്കാശേരി റോഡ്, പതിനാറാംകണ്ടം പ്രകാശ് റോഡ്, ചേലച്ചുവട് പെരിയാർവാലി മുരിക്കാശേരി റോഡ് ,ഒടക്ക് സിറ്റി ഗൗരി സിറ്റി പതിനാറാംകണ്ടം ഉപ്പുതോട് റോഡ് എന്നിവക്കായി 84.13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കട്ടപ്പന നഗരസഭയിലെ മുളകരമെദ്- മന്തികാനം- വെള്ളയാംകുടി റോഡ്, വെള്ളയാംകുടി- കുരിശുപാറ- നാങ്കുത്തൊട്ടി റോഡ്, എസ്.എൻ ജംഗ്ഷൻ- വലിയപ്പാറ- മൂന്നാനപ്പള്ളി റോഡ് എന്നിവയ്ക്കായി 62 ലക്ഷം രൂപയും മരിയാപുരം പഞ്ചായത്തിലെ തടിയംപാട്- വിമലഗിരി- ശാന്തിഗ്രാം റോഡ്, താഴത്തു നിലീവയല്‍- ഉദയഗിരി നീലിവയല്‍ റോഡ്, പൂവത്തുംക്കവല- ഒടക്ക് സിറ്റി എന്നിവക്കായി 80 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കരിമ്ബൻ- മുരിക്കാശേരി റോഡ്, ചുരുളി- ആല്‍പ്പാറ- ഉമ്മൻ ചാണ്ടി കോളനി- കഞ്ഞിക്കുഴി തെക്കേമല റോഡ്, തോപ്രാംകുടി- ഞാറക്കവല- ഈട്ടിത്തോപ്പ് റോഡ്, കൊമ്ബൊടിഞ്ഞാല്‍- മരക്കാനം- കൊന്നത്തടി- അഞ്ചാം മൈല്‍ റോഡ് എന്നിവക്കായി 99.55 ലക്ഷം രൂപയും കമ്ബിളികണ്ടം- തിങ്കള്‍കാട് റോഡ്- വെള്ളത്തൂവല്‍- കൊന്നത്തടി റോഡ് എന്നിവക്കായി 67.80 ലക്ഷം രൂപയും തടിയംപാട്- കുതിരക്കല്ല്- മരിയാപുരം റോഡ്, മരിയാപുരം- പൂവത്തിങ്കല്‍- കവല റോഡിനുമായി 40.65 ലക്ഷം രൂപയും അനുവദിച്ചു. ഇതോടൊപ്പം പഴയരികണ്ടം പോന്നൊരുത്തൻ പട്ടയക്കുടി റോഡ്, പുളിക്കത്തൊട്ടി- വെണ്മണി റോഡ്, തള്ളകാനം- മങ്കുവ- ചിന്നാർ റോഡ്,കമ്ബിളികണ്ടം പനംകൂട്ടി റോഡ് എന്നിവയുടെ നവീകരണത്തിനായി 44.29 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇടുക്കി- നേര്യമംഗലം റോഡിന്റെ നവീകരണത്തിനായി 86.55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ കട്ടപ്പന- പാറക്കടവ് ജ്യോതിസ് ബൈപാസ് റോഡ്, കട്ടപ്പന ദീപിക ജംഗ്ഷൻ- ഗുരു മന്ദിരം റോഡ്, കട്ടപ്പന-പള്ളിക്കവല സ്‌കൂള്‍ കവല റോഡ്, കട്ടപ്പന- ഇരട്ടയാർ റോഡ്, ഇരട്ടയാർ- ശാന്തിഗ്രാം റോഡ് എന്നിവയുടെ നവീകരണത്തിനായി 40 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്. നിരപ്പേല്‍ കട- ആനകുത്തി- പൂവേഴ്സ് മൗണ്ട്- ചക്കക്കാനം റോഡ്, എസ്.എൻ ജംഗ്ഷൻ- പേഴുംകവല റോഡ്, കാല്‍വരി മൗണ്ട്- തങ്കമണി റോഡ് എന്നിവയ്ക്കായി 50 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button