dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചൂരല്‍മല ഉരുള്‍‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കെ.എസ്.ഇ.ബി.യുടെ കൈത്താങ്ങ്: രണ്ടാം ഗഡുവായി 10 കോടി രൂപ കൈമാറി

വയനാട്; മുണ്ടക്കൈ ചൂരല്‍മല ഉരുള്‍‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കെ.എസ്.ഇ.ബി.യുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി. ജീവനക്കാരില്‍ നിന്ന് സമാഹരിക്കുന്ന തുകയുടെ രണ്ടാം ഗഡുവായ 10 കോടി രൂപയുടെ ചെക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍‍കുട്ടി മുഖ്യമന്ത്രിക്ക് കൈമാറി.കെ.എസ്.ഇ.ബി. ചെയര്‍മാന്‍‍ & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്., കെ.എസ്.ഇ.ബി. ഡയറക്ടര്‍മാരായ പി. സുരേന്ദ്ര, ബിജു ആര്‍., സജീവ് ജി., സജി പൌലോസ്, ശിവദാസ് എസ്., പബ്ലിക് റിലേഷന്‍‍സ് ഓഫീസര്‍‍ രേഷ്മ എല്‍ദോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തൊഴിലാളി – ഓഫീസര്‍ സംഘടനകളുമായി ചെയര്‍മാന്റെ നേതൃത്വത്തില്‍‍ ചര്‍ച്ച നടത്തിയിരുന്നു. അഞ്ചു ദിവസത്തെ ശമ്പളം മൂന്ന് ഗഡുക്കളായി നല്‍കാനാണ് തീരുമാനിച്ചത്. ഒന്നാംഗഡു 11.09.2024-ന് കൈമാറിയിരുന്നു. രണ്ടു ഗഡുക്കളായി 20 കോടി രൂപയാണ് കെ.എസ്.ഇ.ബി. ഇതുവരെ നല്‍കിയിട്ടുള്ളത്. മൂന്നാം ഗഡു ശേഖരിക്കുന്ന മുറയ്ക്ക് നല്‍കുവാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button