News
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ ദിവസത്തെക്കാള്‍ നാല്‍പത് രൂപ വര്‍ധിച്ച് ഒരു ഗ്രാമിന് 10,320 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന് 340 രൂപയുടെ വര്‍ധിച്ച് 82,560രൂപയായി. അതേസമയം 24 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന്റെ വില 90, 064രൂപയാണ്. പതിനെട്ട് കാരറ്റിന് പവന് 67, 552രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 21 ഡോളര്‍ ഉയര്‍ന്ന് 3,693 ഡോളറിലെത്തിയിട്ടുണ്ട്. അതേസമയം വെള്ളിവില ഗ്രാമിന് 148രൂപയും കിലോഗ്രാമിന് 1,48,000 രൂപയുമാണ്. ഈമാസം ആദ്യം 77, 640രൂപയായിരുന്ന സ്വര്‍ണവിലയാണ് ഇടയ്ക്കുണ്ടായ ചെറിയൊരു ഇടിവിന് ശേഷം വീണ്ടും അതിശക്തമായി തിരികെ വന്നിരിക്കുന്നത്. രാജ്യാന്തര വിപണയിലെ സ്വര്‍ണവില വര്‍ധനയാണ് ഇപ്പോഴുള്ള വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്.



