News
ഇരട്ടയാറിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം.

ഇടുക്കി: ഇരട്ടയാറിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ 5.30 ഓടെയാണ് അപകടം. ഇരട്ടയാറിൽ നിന്ന് കട്ടപ്പനയ്ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവർ ഉറങ്ങി പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.