News
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഒരു പവന് 1800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 92,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,575 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണവില 90,000 കടന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 90,360 രൂപയായി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,628 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 9,471 രൂപ നല്‍കണം.



