dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടം ഉപഭോക്താക്കളെ കണ്‍ഫ്യൂഷനാക്കുന്ന സാഹചര്യത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. നേരിയ കുറവുകളും കൂടുതലുകളുമാണ് ചില ദിവസമെങ്കില്‍ ചില ദിവസം വലിയ രീതിയിലുള്ള ഏറ്റകുറച്ചിലുകള്‍ കാണാന്‍ സാധിക്കും.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ച് 91,440 രൂപയായി വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,430 രൂപ നല്‍കണം. 24 കാരറ്റ് സ്വര്‍ണത്തിന് 12,469 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,352 രൂപയാണ് വില.യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ച സ്ഥിതിക്ക് നിലവില്‍ സ്വര്‍ണവില കുറയേണ്ടതാണ് എന്നാല്‍ അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് കുറയാക്കാനുള്ള സാധ്യതയുണ്ടെന്നും ഇല്ലെന്നും രീതിയിലുള്ള പ്രചാരണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടം.യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണില്‍ പരിഹാരമായതോടെ പല മാറ്റങ്ങളെയും പ്രതീക്ഷിക്കുകയാണ് വിപണി. വ്യാപാര നികുതിയിലെ മാറ്റങ്ങള്‍, മറ്റ് ആഗോള സൂചികകള്‍ എന്നിവയിലേക്കെല്ലാം കണ്ണുംനട്ടിരിപ്പാണ് നിക്ഷേപകര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button