dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്

കഴിഞ്ഞ ദിവസങ്ങളില്‍ കൂടിനിന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. വിലയിലെ ചാഞ്ചാട്ടങ്ങള്‍ സ്വര്‍ണം ഒരു നിക്ഷേപമായി കാണുന്നവരെ ബാധിക്കുന്നില്ല എന്നാണ് പല സര്‍വ്വേകളും പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വില കൂടിയും കുറഞ്ഞും മുന്നോട്ട് പോയാലും ഒരു ലക്ഷത്തില്‍ താഴെ പോവില്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. വലിയ വിലക്കയറ്റങ്ങളും അതുപോലുള്ള വലിയ ഇടിവും ഉണ്ടാവില്ലെന്നും പറയുന്നു. അതുകൊണ്ട് ചെറിയ നിക്ഷേപത്തിലൂടെയായാലും സ്വര്‍ണം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ഭാവിയിലേക്ക് മികച്ച തീരുമാനമായിരിക്കും.ഇന്നത്തെ സ്വര്‍ണവിലകേരളത്തില്‍ ഇന്ന് സ്വര്‍ണവിലകുറഞ്ഞു. കഴിഞ്ഞ ആഴ്ച ആദ്യം കുറഞ്ഞുനിന്ന വില ആഴ്ച അവസാനം എത്തിയപ്പോള്‍ വര്‍ധിച്ചിരുന്നു. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില 1,14,720 രൂപയാണ്. ഒരു ഗ്രാമിന് 14,340 രൂപയും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 960 രൂപയുടെ കുറവാണ് പവന് ഉണ്ടായിട്ടുള്ളത്. ഗ്രാമിന് 120 രൂപയും. 18 കാരറ്റ് സ്വര്‍ണവിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 94,280 രൂപയാണ് വിപണിവില. ഗ്രാമിന് 11,785 രൂപയും. 95 രൂപയുടെ കുറവാണ് ഗ്രാം വിലയില്‍ ഉണ്ടായത്. പവന് 760 രൂപയുടെ കുറവും. വെള്ളിയുടെ വിലയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ഗ്രാം 275 രൂപയായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 268 രൂപയും 10 ഗ്രാമിന് 2680രൂപയുമായി കുറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button