News
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,720 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 13,465 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. മുമ്പ് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവില മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ലക്ഷത്തില്‍ താഴെയെത്തിയിരുന്നു. എങ്കിലും പൊന്ന് വീണ്ടും തിരികെ കയറി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങള്‍ മൂലമാണ് സ്വര്‍ണവില ഇടിയുന്നതെന്നാണ് വിലയിരുത്തല്‍.



