News
എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അബ്കാരി കേസ് പ്രതിയുടെ അതിക്രമം

കൊച്ചി: എറണാകുളം നോർത്ത് പറവൂരിൽ എക്സൈസ് ഉദ്യോഗസ്ഥൻറെ വീട്ടിൽ കയറി അബ്കാരി കേസ് പ്രതിയുടെ പരാക്രമം. വീടിൻറെ ജനൽ ചില്ല് തകർത്തു. ഈ സമയം വീട്ടിലുണ്ടായിരുന്ന എക്സൈസ് പ്രിവൻറീവ് ഓഫീസറുടെ ഭാര്യയ്ക്ക് പരിക്കേറ്റു.അനധികൃത മദ്യ വിൽപനയിലെടുത്ത കേസിൻറെ വൈരാഗ്യത്തിലായിരുന്നു അതിക്രമം. വീടിൻറെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിൻറെ ബോണറ്റ് കരിങ്കല്ലുകൊണ്ട് ഇടിച്ചു തകർത്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയായ രാകേഷിനെ പിടികൂടി. ആദ്യം വീട്ടിലേക്ക് കല്ലെറിഞ്ഞായിരുന്നു ആക്രമണം.പലതവണ വീട്ടിലേക്ക് കല്ലെറിഞ്ഞു. വീട്ടിലുണ്ടായിരുന്നവർക്കുനേരെയും കല്ലെറിഞ്ഞു. പിന്നീട് രാത്രിയിലെത്തി വീട്ടും ആക്രമണം നടത്തുകയായിരുന്നു.