സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായതിൽ സന്തോഷമെന്ന് റസൂൽ പൂക്കുട്ടി

ഓസ്കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു കാരണം അക്കാദമി ആണെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ലെന്നും മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നതാണ് കരുതുന്നതെന്നും റസൂൽ പൂക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.ഗുരു തുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് ഇരിക്കുന്നത്. സന്തോഷം തരുന്ന കാര്യമാണ് അത്. ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു കാരണം അക്കാദമി ആണ്..ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്സ് എന്ന ഭാഗത്തിന് കൂടി ഊന്നൽ കൊടുക്കും റസൂൽ പൂക്കുട്ടി പറഞ്ഞു. ഇന്ന് മലയാള സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന സിനിമയായി മാറി. IFFK സമയത്ത് ഞാൻ ലണ്ടനിൽ ആയിരിക്കും..ഒരു സിനിമയുടെ പ്രോജക്ടിൽ നേരത്തെ ഒപ്പിട്ടു പോയി. ഫെസ്റ്റിവൽ നന്നായി സംഘടിപ്പിക്കാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുക്കു പരമേശ്വരനാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ. നിലവിലെ ഭരണസമിതിയെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. 26 അംഗങ്ങളാണ് ബോർഡിലുള്ളത്. 2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു. തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുക്കുന്നത്. മൂന്നുവർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.



