സംസ്ഥാന ന്യൂനപക്ഷകമ്മീഷന്റെ ഇടുക്കി ജില്ലാ സിറ്റിംഗ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നടത്തി
സംസ്ഥാന ന്യൂനപക്ഷകമ്മീഷന്റെ ഇടുക്കി ജില്ലാ സിറ്റിംഗ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി നടത്തിയ അഭിമുഖത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മണിപ്പാറ സ്വദേശി നല്‍കിയ ഹര്‍ജി, അഭിമുഖ നടപടികള്‍ പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്റെ ആരോപണം അടിസ്ഥാ ന രഹിതമാണെന്നുമുള്ള ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ റിപ്പോര്‍ടിനെത്തുടര്‍ന്ന്, പരാതിക്കാരന്റെ ആവശ്യം കമ്മീഷന്‍ തള്ളി.
മെഡിക്കല്‍ കോളേജില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ലഭിച്ച താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് വണ്ടിപ്പെരിയാര്‍ സ്വദേശിനി നല്‍കിയ ഹര്‍ജി പരിഗണിച്ച കമ്മീഷന്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുളള താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ നിര്‍വ്വാവമില്ലെന്ന ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തീര്‍പ്പാക്കി.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്തു തര്‍ക്കം പരിഹരിക്കുന്നതിനായി തൊടുപുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജി, തര്‍ക്കത്തിനാധാരമായ വിഷയം ജില്ലാ കോടതി യുടെ പരിഗണനയിലായതിനാല്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലേക്കുള്ള പരാതികൾ 9746515133 എന്ന വാട്ട്സ് ആപ്പിലൂടെയും സ്വീകരിക്കുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.