dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ

ഇടുക്കി : ഇടുക്കി പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമുള്ള അന്വേഷണ സം ഘത്തിന്റെ പരിശോധനയിൽ വാഹനത്തിന് ബ്രേക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തി. വാഹനത്തിൽ സ്‌പീഡ് ഗവർണർ ഉണ്ടായിരുന്നു എന്നും എംവിഡി പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. കുറഞ്ഞ ഗിയറിൽ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കരണമെന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധിക്കും. മാവേലിക്കര സ്വദേശികളായ നാല് പേർ മരിച്ച കെഎസ്ആർടിസി ബസ് അപകടത്തിൽ ഗ താഗതമന്ത്രി ഗണേഷ് കുമാർ ഇന്നലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്നാണ് വണ്ടിപ്പെരിയാർ ജോയിൻ്റ് ആർടിഒയ്ക്ക് ചുമതല നൽകി മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചത്.അന്വേഷണസംഘം നേരിട്ട് എത്തി ബസ് പരിശോധിച്ചു. അപകടകാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button