dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

സഹകരണ മേഖലയെ സര്‍ക്കാര്‍ രക്ഷിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി

സഹകരണ മേഖലയില്‍ ഇടുക്കി ജില്ലയില്‍ മാത്രം കാർഷിക കടാശ്വാസ കമ്മീഷൻ മുഖാന്തിരം ലഭിക്കേണ്ട 110 കോടി രൂപ അടിയന്തിരമായി നല്‍കുന്നതിന് വേണ്ടിയുള്ള നടപടി സർക്കാർ സ്വീകരിച്ച്‌ ജില്ലയിലെ സഹകരണ മേഖലയെ രക്ഷിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ അഡ്വ ജോയി തോമസ് ആവശ്യപ്പെട്ടു.സഹകരണ ജനാധിപത്യ വേദി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന സഹകാരി ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ബാങ്കുകള്‍ നിർത്തലാക്കി കേരള ബാങ്ക് രൂപികരിച്ചത് പിണറായി സർക്കാരിന്റെ പിടിപ്പ് കേട് തുറന്ന് കാണിക്കുന്നതാണ് ഈ തീരുമാനത്തിന്റെ ഭാഗമാണ് കേരളത്തിലെ മുഴുവൻ സഹകരണ പ്രസ്ഥാനങ്ങളും പ്രതിസന്ധിയിലാകാൻ ഇടയായതെന്ന് അദ്ദേഹം പറഞ്ഞു.സഹകരണ ജനാധിപത്യ വേദി താലൂക്ക് ചെയർമാൻ തോമസ് മാത്യു കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ് അശോകൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് , എൻ ഐ ബെന്നി , ടി ജെ പീറ്റർ , കെ ദീപക് , ഇന്ദു സുധാകരൻ തുടങ്ങിയവർ സംസാരിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button