News
സഹകരണ വകുപ്പിൽ ഓഫ് ലൈൻ സ്ഥലംമാറ്റം നടത്തു ന്നുവെന്ന് ആക്ഷേപം

തൊടുപുഴ : സഹകരണ വകുപ്പിൽ നടപ്പാക്കിയ ഓൺലൈൻ സ്ഥലംമാറ്റ മാനദണ്ഡങ്ങ ൾ അട്ടിമറിച്ച് ഭരണസ്വാധീനം ഉപയോഗിച്ച് വീ ണ്ടും ഓഫ് ലൈൻ സ്ഥലംമാറ്റം നടത്തുന്നുവെ ന്ന് ആക്ഷേപം. എല്ലാ വകുപ്പുകളും ഓൺ ലൈൻ സ്ഥലംമാറ്റ നടപടികൾ നടപ്പാക്കണ മെന്ന 2017ലെ സർക്കാർ ഉത്തരവ് സഹകര ണ വകുപ്പിൽ വർഷങ്ങളായിട്ടും നടപ്പാക്കിയി രുന്നില്ല. സമരങ്ങൾക്കും അഡ്‌മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെയും ഹൈകോടതിയുടെയും ഉത്തരവുകൾക്കും അന്ത്യശാസനകൾക്കും പി ന്നാലെയാണ് വകുപ്പിൽ അടുത്തിടെ ഓൺ ലൈൻ സ്ഥലംമാറ്റം നടപ്പാക്കിയത്. പേരിനുമാ ത്രം ഒരു ഓൺലൈൻ സ്ഥലംമാറ്റ ഉത്തരവിറ ക്കിയതിന് പിന്നാലെ മാനദണ്ഡങ്ങൾ ലംഘിച്ച് വീണ്ടും ഓഫ് ലൈൻ സ്ഥലംമാറ്റ ഉത്തരവിറ ക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി.