dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അനന്തു അജിയുടെ ആത്മഹത്യ; ആരോപണ വിധേയനായ നിതീഷ് മുരളീധരൻ ഒളിവിൽ പോയതായി സംശയം

ആർഎസ്എസ് ശാഖയ്ക്കെതിരെ പോസ്റ്റ് ഇട്ട്, കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ നിതീഷ് മുരളീധരൻ ഒളിവിൽ പോയതായി സംശയം. രണ്ടുദിവസമായി ഇയാൾ നാട്ടിലില്ല. നിതീഷ് മുരളീധരന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അനന്ദു അജി ആത്മഹത്യയ്ക്ക് മുൻ‌പ് റെക്കോർഡ് ചെയ്തിരുന്ന വീഡിയോ ഇന്നലെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. എൻഎം എന്നയാൾ നിതീഷ് മുരളീധരൻ ആണെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു വീഡിയോ.സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവിൽ അസ്വഭാവിക മരണത്തിന് കേസെടുത്താണ് തമ്പാനൂർ പൊലീസ് അന്വേഷണം നടത്തുന്നത്. തനിക്ക് വിവിധ ഇടങ്ങളിൽ നിന്ന് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നുവെന്ന് അനന്ദു അജി വിഡിയോ ദൃശ്യങ്ങളിൽ വെളിപ്പെടുത്തുന്നു. ഈ ദൃശ്യങ്ങളുടെ അടക്കം അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ തുടർന്നുള്ള അന്വേഷണം.പുറത്തുവന്ന ദൃശ്യങ്ങൾ അനന്ദുവിന്റെ ഫോണിൽ പൊലീസ് മുന്നേ ശേഖരിച്ചിരുന്നു. ആരോപണ വിധേയനായ നിധീഷ് മുരളീധരനെയും ആർഎസ്എസ് നേതാക്കളെയും കേന്ദ്രീകരിച്ച് പോലീസ് വിവരശേഖരണം നടത്തുന്നുണ്ട്. നിയമപദേശം തേടിയതിനു ശേഷം ആയിരിക്കും ആത്മഹത്യാപ്രേരണ അടക്കമുള്ള മറ്റു വകുപ്പുകൾ ആരോപണ വിധേയർക്കെതിരെ ചുമത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button