സിഎംആർഎൽ-എക്സാലോജിക് കരാർ: കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് എസ്എഫ്ഐഒയോട് കോടതി

ന്യൂഡൽഹി: സിഎംആർഎൽ-എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എസ്എഫ്ഐഒയോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. കേസിൽ കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ് ചോദിച്ചു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു.കുറ്റപത്രം നല്‍കില്ല എന്ന ഉറപ്പ് നല്‍കിയിട്ടില്ല എന്നായിരുന്നു എസ്എഫ്ഐഒ നേരത്തെ ജസ്റ്റിസ് ഗിരീഷ് കത്പാലിയഅധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ഹര്‍ജി ആദ്യം പരിഗണിച്ച ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ ബെഞ്ചിലേക്ക് വിട്ടത്. ഡൽഹി ഹൈക്കോടതിക്ക് നല്കിയ ഉറപ്പ് ലംഘിച്ചാണ് എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയത്.കമ്പനി നിയമപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് എവിടെയും സമർപ്പിക്കരുതെന്ന കോടതി നിർദേശം നിലനിൽക്കെ കുറ്റപത്രം സമർപ്പിച്ച് പ്രോസിക്യൂഷൻ നടപടിയിലേക്ക് കടന്നത് കോടതിയെ പരിഹസിക്കുന്ന നടപടിയാണെന്ന് സിഎംആർഎൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. മാർച്ച് 29നാണ് കോടതി നിർദേശം ലംഘിച്ച് എസ്എഫ്ഐഒ കുറ്റപത്രം നൽകിയത്.എസ്എഫ്ഐഒ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി നാല് മാസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു. സിഎംആർഎൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ നടപടി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലെ തുടർ നടപടികൾക്കുള്ള വിലക്കായിരുന്നു ഹൈക്കോടതി നാല് മാസത്തേക്ക് കൂടി തടഞ്ഞത്.സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സിഎംആർഎല്ലിനും ടി വീണയ്ക്കും എതിരെ എസ്എഫ്ഐഒ കുറ്റപത്രം നൽകിയിരുന്നു. കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടായിരുന്നു. തട്ടിപ്പിൽ ടി വീണ പ്രധാന പങ്കുവഹിച്ചുവെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ അറിവോടെയാണ് തട്ടിപ്പുനടന്നത്. പ്രവർത്തിക്കാത്ത കൺസൾട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആർഎൽ പണം നൽകിയതെന്നും പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ കൂടി എക്സാലോജിക്കിന് നൽകിയെന്നും കുറ്റപത്രത്തിലുണ്ട്. എക്സാലോജികിന് സിഎംആർഎൽ പ്രതിമാസം മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. ഇതിന് പുറമേ ടി വീണയ്ക്കും കമ്പനി പ്രതിമാസം അഞ്ച് ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട് എന്നുമായിരുന്നു എസ്എഫ്ഐഒയുടെ കണ്ടെത്തൽ.