News
അടിമാലിയിൽ യുവാവ് മുങ്ങി മരിച്ചു

അടിമാലി : കല്ലാർക്കുട്ടി മുതിരപ്പുഴ ഭാഗത്ത് വെള്ളത്തിൽ വീണ യുവാവ് മുങ്ങി മരിച്ചു. ചക്കുംകൽ സ്വദേശി അതുൽ ജിജി (19) യാണ് മരിച്ചത്.അപ്രതീക്ഷിതമായി ഓടിയെത്തിയ യുവാവ് ഡാമിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴത്തിലേക്ക് മുങ്ങിപ്പോകുകയായിരുന്നു.അടിമാലി ഫയർഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി



