ഇംഗ്ലീഷ് മണ്ണിൽ ബുംറ ഉത്തരവാദിത്തം കാണിച്ചില്ല, ഓടിയൊളിച്ചു; രൂക്ഷ വിമർശനവുമായി ഇർഫാൻ പത്താൻ

പരമ്പരയില്‍ ബുംറ കളിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യക്കു ജയിക്കാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുംറ വേണ്ടത്ര ഉത്തരവാദിത്വം കാണിച്ചില്ലെന്ന വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താൻ. പരമ്പരയില്‍ ബുംറ കളിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യക്കു ജയിക്കാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഫിറ്റ്‌നസ് പ്രശ്‌നം കാരണം ഓവലിലെ അവസാന ടെസ്റ്റില്‍ കളിക്കാതെ ബുംറ നാട്ടിലേക്കു മടങ്ങുകയുമായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ മുഹമ്മദ് സിറാജ് കത്തിക്കയറിയപ്പോള്‍ രണ്ടാത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളില്‍ ഇന്ത്യ വിജയവും കൊയ്തിരുന്നു. ടൂർണ്ണമെന്റിലുടനീളം 185 ഓവറുകൾ എറിഞ്ഞ സിറാജിന്റെ അധ്വാനവും ആത്മാർത്ഥയും ബുംറ മാതൃകയാക്കണമെന്നും ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.