dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ലിയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണം ഞായറാഴ്ച; ലോകനേതാക്കൾ വത്തിക്കാനിൽ

ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്‌ഥാനാരോഹണച്ചടങ്ങുകൾക്ക് യുഎസ് വൈസ് പ്രസിഡൻ്റ് അടക്കം രാഷ്ട്രനേതാക്കളെത്തും. ഞായറാഴ്ചത്തെ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ വത്തിക്കാനിൽ പുരോഗമിക്കുകയാണ്. അതേസമയം, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി പാപ്പാ ഇന്ന് കൂടിക്കാഴ്ച‌ നടത്തും.സെന്റ് പീറ്റേഴ്സ‌് ചത്വരത്തിൽ ഞായറാഴ്ച്‌ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്ന് മുപ്പതിനാണ് ചടങ്ങുകൾ തുടങ്ങുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ പത്രോസിന്റെ കല്ലറയിൽ പ്രാർഥനയ്ക്ക് ശേഷം വിശുദ്ധകുർബാനയ്ക്ക് ലിയോ പതിനാലാമൻ പാപ്പാ മുഖ്യകാർമികനാകും. ആദ്യ പാപ്പായായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവൻ മോതിരവും ഇടയൻമാരുടെ ഓർമപ്പെടുത്തലോടെ കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് പ്രധാന ചടങ്ങ്. പോപ്പ് മൊബീലിലൂടെയെത്തി പാപ്പാ വിശ്വാസികളെ ആശീർവദിക്കുകയും കുർബാനയ്ക്കിടെ പ്രഭാഷണം നടത്തുകയും ചെയ്യും. വിവിധരാജ്യങ്ങളുടെ ഭരണാധികാരികളടക്കമുള്ളവർ ചടങ്ങിന് സാക്ഷികളാകാനെത്തും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button