News
സോളാര്‍ തൂക്കുവേലികള്‍ സ്ഥാപിക്കുന്നത് അവസാനഘട്ടത്തിലേയ്ക്ക്

ഇടുക്കി: വന്യജീവികളുടെ ആക്രമണം തടയുന്നതിനായി ഹൈറേഞ്ച് സർക്കിളിന് കീഴില്‍സോളാർ തൂക്കുവേലികള്‍ സ്ഥാപിക്കുന്ന പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
നബാർഡ് പദ്ധതിയില്‍ വിവിധ ഡിവിഷനുകളിലായി 171.50 കി.മീRKVY കൃഷി വകുപ്പ് പദ്ധതിയില്‍ 45.65 കി.മീ. എന്നിങ്ങനെയാണ്‌സോളാർ തൂക്കുവേലി പദ്ധതി നടപ്പിലാക്കുന്നതെന്ന് മനുഷ്യ-വന്യജീവി സംഘർഷം സംബന്ധിച്ച് വനംമന്ത്രി എ. കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍കുട്ടിക്കാനത്ത്‌ചേർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെയോഗത്തിലാണ് അധികൃതർ ഇതുവരെ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചത്. നബാർഡ് പദ്ധതിയില്‍ 33.77 കി.മീ. റും RKVY പദ്ധതിയില്‍ 1.45 കി.മീറ്ററും ആന പ്രതിരോധ കിടങ്ങും നിർമ്മിക്കുന്നു. ഇവയുടെ നിർമ്മാണ പുരോഗതി സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കൂടാതെ ജില്ലയില്‍ അധികമായി ആവശ്യം വരുന്ന എ ആർ ടി , മറ്റ് സംവിധാനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി വിശദമായ ചർച്ചയും നടന്നു. ജനങ്ങളുടെസുരക്ഷക്കായി ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ട ആവശ്യകത മന്ത്രി എടുത്തുപറഞ്ഞു.മേഖലയില്‍ നിരന്തരമായി ഉണ്ടാകുന്ന മനുഷ്യവന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി പ്രത്യേക താല്‍പ്പര്യമെടുത്താണ്‌യോഗം വിളിച്ചുചേർത്തത്. പരിഹാരമാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സംഷിപ്ത പദ്ധതി ഹൈറേഞ്ച് സർക്കിള്‍ ചീഫ്‌ഫോറസ്റ്റ് കണ്‍സർവേറ്റർ ആർ.എസ്.അരുണ്‍ അവതരിപ്പിച്ചു.മേഖലയില്‍ നാല് സ്ഥിരം RRT(റാപിഡ് റെസ്‌പോണ്‍സ് ടീം) കളും ഒൻപത് താല്‍കാലിക ഇന്റേണല്‍ RRTകളും, കൂടാതെ ഒൻപത് എമർജൻസി ഓപ്പറേഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.വനം വകുപ്പ് ഈയിടെ ആരംഭിച്ച വന്യജീവികള്‍ക്കായി വനത്തിനുളളില്‍ വെളളവും ആഹാരവും ഉറപ്പുവരുത്തുന്ന മിഷൻ ഫുഡ്,ഫോഡർ & വാട്ടർ പദ്ധതിയുടെ ജില്ലയിലെ നടത്തിപ്പിനെപ്പറ്റിയും വിശദമായ ചർച്ച നടന്നു. അഡിഷണല്‍ പ്രിൻസിപ്പല്‍ ചീഫ്‌ഫോറസ്റ്റ് കണ്‍സർവേറ്റർ ഫിനാൻസ് (ബജറ്റ് & ഓഡിറ്റ്)ഡോ.പി. പുകഴേന്തി വൈല്‍ഡ് ലൈഫ് വാർഡൻ & അഡിഷണല്‍ പ്രിൻസിപ്പല്‍ ചീഫ്‌ഫോറസ്റ്റ് കണ്‍സർവേറ്റർ പ്രമോദ് ജി കൃഷ്ണൻ, ചീഫ്‌ഫോറസ്റ്റ് കണ്‍സർവേറ്റർ &ഫീല്‍ഡ്ഡയറക്ടർ പ്രൊജ്ര്രക് ടൈഗർകോട്ടയം പി.പി പ്രമോദ്, ചീഫ്‌ഫോറസ്റ്റ് കണ്‍സർവേറ്റർ ഹൈറേഞ്ച് സർക്കിള്‍ ആർ.എസ്.അരുണ്‍,തുടങ്ങിയവർ സംസാരിച്ചു.