dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി

ദില്ലി: കേരളത്തിലെ എസ്ഐആറിൽ തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി. നിവേദനങ്ങളിൽ അനുഭാവപൂർവ്വമായ തീരുമാനം എടുക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകുകയും ചെയ്തു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. നിലവിൽ 25 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി എന്ന് കോടതിയെ അറിയിച്ചിരുന്നു.അതേ സമയം, സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം വഴി വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്താകുന്നവര്‍ 24.81 ലക്ഷം പേരാണ്. പൂരിപ്പിച്ച് കിട്ടിയ മുഴുവൻ എന്യൂമറേഷൻ ഫോമുകളുടെയും ഡിജിറ്റൈസേഷൻ പൂര്‍ത്തിയായി. ചൊവ്വാഴ്ച കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ സൈബര്‍ പൊലീസിന് സമീപിക്കും.എസ്ഐആറിന് പരിഗണിച്ച ഒക്ടോബറിലെ പട്ടികയിലുണ്ടായിരുന്നത് 2.78 കോടി വോട്ടര്‍മാരാണ്. എന്യൂമേറഷൻ ഫോം സമര്‍പ്പിക്കാനുള്ള സമയം തീരുമ്പോള്‍ പട്ടികയിൽ നിന്ന് പുറത്താകുന്നത് 24.81 ലക്ഷം പേരാണ്. മരിച്ചവര്‍, ബിഎൽഒമാര്‍ക്ക് കണ്ടെത്താനാകാത്തവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒന്നിലധികം ബൂത്തിൽ പേരുള്ളവര്‍, ഫോം പൂരിപ്പിച്ച് നൽകാത്തവര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. എന്നാൽ ഒഴിവാക്കുന്നവരുടെ പട്ടികയിൽ ഒടുവിൽ ചേര്‍ന്ന യോഗത്തിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പട്ടിക ബൂത്ത് തിരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button