News
ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

ഇടുക്കി: ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായി.അതിഥി തൊഴിലാളിയായ യുവാവിനെ ആണ് കാണാതായത്.തോട്ടത്തിലെ ജോലികഴിഞ്ഞു വള്ളത്തിൽ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ച് അതിഥി തൊഴിലാളികളും ഒരു പ്രദേശവാസിയുമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അഞ്ച് പേർ വള്ളത്തിൽ പിടിച്ചുകിടന്നു രക്ഷപെടുകയായിരുന്നു. ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.



