dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്‌ട്രോബറിയുടെ വിലയിടിഞ്ഞു; വട്ടവടയിലെ കര്‍ഷകര്‍ നിരാശയില്‍

മൂന്നാര്‍: ശീതകാല പച്ചക്കറി കൃഷികള്‍ക്കൊപ്പം വട്ടവടയിലെ കര്‍ഷകരുടെ വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ സ്‌ട്രോബറി കൃഷിക്ക്‌ വിലയിടിഞ്ഞത്‌ തിരിച്ചടിയാകുന്നുമാസങ്ങള്‍ക്ക്‌ മുമ്ബ്‌ കൃഷിയിറക്കിയ സ്‌ട്രോബറികളിലെ കായകള്‍ പഴുത്ത്‌ വിളവെടു പ്പിന്‌ പാകമായി കഴിഞ്ഞു. എന്നാല്‍ ഈ വിളവെടുപ്പ്‌ കാലത്ത്‌ സ്‌ട്രോബറിക്കു ണ്ടായിട്ടുള്ള വിലയിടിവ്‌ കര്‍ഷകര്‍ക്ക്‌ വലിയ നിരാശയാണ്‌ സമ്മാനിക്കുന്നത്‌.നിലവില്‍ 300 രൂപയാണ്‌ ഒരു കിലോ സ്‌ട്രോബറിക്ക്‌ കര്‍ഷകര്‍ക്ക്‌ ലഭിക്കുന്ന വില. ഈ വിലയില്‍ സ്‌ട്രോബറി കൃഷി മുന്നോട്ടു കൊണ്ടുപോകുക പ്രയാസകരമാണെന്ന്‌ കര്‍ഷകര്‍ പറയുന്നു. ജനുവരി മുതല്‍ വട്ടവടയിലേക്കെത്തുന്ന സഞ്ചാരികളെ മുന്നില്‍ കണ്ടാണിപ്പോള്‍ പല കര്‍ഷകരും സ്‌ട്രോബറി കൃഷിചെയ്യുന്നത്‌. മധ്യവേനല്‍ അവധിക്കാലത്ത്‌ ഉണ്ടാകാന്‍ ഇടയുള്ള സഞ്ചാരികളുടെ തിരക്കില്‍ കര്‍ഷകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു..ഇത്തവണ കര്‍ഷകര്‍ക്ക്‌ സ്‌ട്രോബറിയില്‍ നിന്നും മെച്ചപ്പെട്ട വിളവ്‌ ലഭിച്ചു. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ സ്‌ട്രോബറിക്ക്‌ ആവശ്യക്കാര്‍ കുറഞ്ഞത്‌ കര്‍ഷകര്‍ക്ക്‌ വിനയായി. ഇത്‌ വിലയിടിവിന്‌ വഴിയൊരുക്കി.കര്‍ഷകരില്‍ ചിലര്‍ സ്‌ട്രോബറിയില്‍നിന്നും മൂല്യവര്‍ധിത ഉത്‌പന്നങ്ങള്‍ നിര്‍മിച്ച്‌ വില്‍പ്പന നടത്തുന്നു. പല കര്‍ഷകരും കടം വാങ്ങിയും മറ്റുമാണ്‌ മെച്ചപ്പെട്ട വിളവും വിലയും പ്രതീക്ഷിച്ച്‌ സ്‌ട്രോബറി കൃഷിയിറക്കിയിട്ടുള്ളത്‌.വില ഇനിയും ഇടിഞ്ഞാല്‍ അത്‌ സ്‌ട്രോബറി കര്‍ഷകര്‍ക്ക്‌ വലിയ നഷ്‌ടത്തിന്‌ ഇടവരുത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button