സ്‌ഥിരം തൊഴിലാളികള്‍ക്ക് ജോലിയില്ല; പോബ്‌സ് കമ്ബനിയില്‍ തൊഴിലാളി പ്രതിഷേധം

പീരുമേട്: ശമ്ബള കുടിശിക നല്‍കാതെ സ്‌ഥിരം തൊഴിലാളികളെ ഒഴിവാക്കി ഇതര സംസ്‌ഥാന തൊഴിലാളികളെ ജോലിക്കിറക്കിയതിനെതിരെ പ്രതിഷേധം.പോബ്‌സ് കമ്ബനിയിലാണ് തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്.അഞ്ചുമാസത്തെ ശമ്ബള കുടിശിക നിലനില്‍ക്കെ ഒരു മാസത്തെ ശമ്ബളം മാത്രമാണ് എസേ്‌റ്ററ്റ് മാനേജ്‌മെന്റ് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ജോലി ചെയ്യാനും അനുവദിക്കുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തങ്ങളുടെ കുട്ടികളെ എങ്ങനെ സ്‌കൂളില്‍ വീടുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.75 കിലോ കൊളുന്ത് വീതം തൊഴിലാളികള്‍ എടുക്കണമെന്നും ശേഷമുള്ള ഓരോ കിലോയ്‌ക്കും ഒരു രൂപ വീതം നല്‍കാമെന്നുമാണ് തോട്ടം മാനേജ്‌മെന്റിന്റെ നിലപാട്. എന്നാല്‍ അന്യസംസ്‌ഥാന തൊഴിലാളികള്‍ എടുക്കുന്ന ഒരു കിലോ തേയില കൊളുന്തിന് ഒന്‍പതുരൂപ വീതം നല്‍കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ രംഗത്തെത്തിയത്. കൊളുന്തിന് കിലോക്ക് 15 രൂപ വീതം നല്‍കിയാല്‍ മതിയെന്നും മറ്റ് ആനുകൂല്യങ്ങള്‍ വേണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയാറല്ല