dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്ഥിരം മോഷ്ടാവ് പോലീസിന്റെ പിടിയിൽ

സ്ഥിരം മോഷ്ടാവ് പോലീസിന്റെ പിടിയിൽ============================================== 13.07.25 തീയതി കൊന്നത്തടി മങ്കുവായിൽ നിന്ന് ചെമ്പു പാത്രവും കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രണ്ട് സ്പെയറുകൾ ഉൾപ്പെടെ 50,000/- രൂപയുടെ മുതലുകൾ മോഷണം ചെയ്ത കൊന്നത്തടി മങ്കുവ ഒഴുകയിൽ വീട്ടിൽ, ഷെയ്സ്മോൻ സ്കറിയ (44) പോലീസിന്റെ പിടിയിലായി. വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിലെ പ്രതിയെ മുരിക്കാശ്ശേരി ഭാഗത്ത് കണ്ടതിനെ തുടർന്ന് മുരിക്കാശ്ശേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളത്തൂവൽ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിട്ടുള്ളതാണ്. അന്വേഷണത്തിൽ, ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ പല തരത്തിലുള്ള കേസുകളിൽ പ്രതിയാണെന്ന് അറിവായിട്ടുളളതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button