സ്വകാര്യ-കെഎസ്‌ആര്‍ടിസി ബസുകളില്‍ ക്യാമറ; ഡ്രൈവര്‍ക്കും നീരിക്ഷണം

കേരളത്തില്‍ സ്വകാര്യ-കെഎസ്‌ആർടിസി ബസുകളില്‍ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും. വെള്ളിയാഴ്ച ചേരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഇത് സംബന്ധിച്ച ശുപാർശ പരിഗണിക്കും.
ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങള്‍ വർധിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. കൂടാതെ ദൃശ്യങ്ങള്‍ പരിശോധിക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.അതേസമയം അലക്ഷ്യമായ ഡ്രൈവിങ്, മൊബൈല്‍ഫോണ്‍ ഉപയോഗം എന്നിവയും ക്യാമറയില്‍ പകർത്തും. ഡ്രൈവർ ക്യാബിനുള്ളില്‍ ഡ്രൈവറുടെ ചലനങ്ങള്‍ പകർത്തനാണ് ക്യാമറ ഘടിപ്പിക്കുക. നിലവില്‍ ബസുകളില്‍ അഞ്ച് ക്യാമറകള്‍ ഘടിപ്പിക്കണമെന്നാണ് വ്യവസ്ഥ. മുന്നിലേക്കും പിന്നിലേക്കും ഉള്‍വശത്തേക്കുമാണ് ആദ്യഘട്ടത്തില്‍ ക്യാമറ നിർബന്ധമാക്കിയത്. ഇതിനുപുറമേ രണ്ട് ഫുട്‌ബോർഡുകളിലും ക്യാമറ പിടിപ്പിക്കാൻ പിന്നീട് തീരുമാനിച്ചു. അന്തർസംസ്ഥാന സർവീസുകള്‍ക്ക് ഉപയോഗിക്കുന്ന ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങള്‍ക്കും പുതിയ ഭേദഗതി ബാധകമാണ്.