സ്വകാര്യ ബസില്‍ വച്ച് ദേഹാസാസ്ഥ്യം അനുഭവപ്പെട്ട പതിനഞ്ച് വയസുകാരന് രക്ഷകരായി കരിമണല്‍ പോലീസ്

ഇടുക്കി▪️ സ്വകാര്യ ബസില്‍ വച്ച് ദേഹാസാസ്ഥ്യം അനുഭവപ്പെട്ട പതിനഞ്ച് വയസുകാരന് രക്ഷകരായി കരിമണല്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍.. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കോതമംഗലം കീരംമ്പാറ മറ്റത്തില്‍ വീട്ടില്‍ സഞ്ചു സജിക്കാണ് പോലീസ് ഉദ്യോഗസ്ഥര്‍ തുണയായത്. കാല്‍മരി മൗണ്ട് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് സഞ്ചു. കീരംമ്പാറയിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേയ്ക്ക് എറണാകുളം-കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊച്ചിന്‍ മോട്ടോഴ്‌സ് എന്ന ബസില്‍ പോകുംവഴിയാണ് സഞ്ചുവിന് ദേഹാസാസ്ഥ്യം ഉണ്ടാകുന്നത്..ബസ് കുറച്ചകലയുള്ള പോലീസ് സ്‌റ്റേഷന് മുൻപിൽ നിർത്തി കാര്യം പറഞ്ഞു. തുടർന്ന് എസ്.സി.പി.ഒ.മാരായ സജീർ, ഷിഹാബ് എന്നിവരും ബസിലുണ്ടായ ആരോഗ്യ പ്രവർത്തകനായ ഫെർണാണ്ടസും ചേർന്ന് കുട്ടിയെ കോതമംഗലത്തുള്ള ആശുപത്രിയിലേക്ക് പോലീസ് ജീപ്പിൽ കൊണ്ടുപോകുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് അച്ഛനമ്മമാർക്കൊപ്പം വീട്ടിലേക്ക് വിട്ടു.ബസിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാത്ത ജീവനക്കാരുടെ നടപടിക്കെതിരേ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. ട്രിപ്പ് മുടങ്ങുമെന്ന് കാരണത്താൽ കുട്ടിയെ പോലീസ് സ്‌റ്റേഷനിൽ ഇറക്കുകയായിരുന്നു എന്ന ആരോപണമാണ് ഉയരുന്നത്. എന്നാൽ, ബസുകാർ സുരക്ഷിതമായി കുട്ടിയെ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു വെന്നും അതിനാൽ പെട്ടെന്നുതന്നെ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞെന്നും സി.ഐ. സുരേഷ് കുമാർ പറഞ്ഞു.