dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്വന്തമായി കാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ

റഷ്യ സ്വന്തമായി കാൻസർ വാക്സിൻ വികസിപ്പിച്ചതായി രാജ്യത്തെ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. ഇത് ക്യാൻസറിനെതിരായ എംആർഎൻഎ വാക്സിനാണെന്നും രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ജനറൽ ഡയറക്‌ടർ ആൻഡ്രി കാപ്രിൻ റേഡിയോ റോസിയയോട് പറഞ്ഞു. 2025 ന്റെ തുടക്കത്തിൽ വാക്‌സിൻ വിതരണം ആരംഭിക്കാനാണ് തീരുമാനം. നിരവധി ഗവേഷണ കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഈ വാക്ിൻ കാൻസർ രോഗികളുടെ ചികിത്സയ്ക്കുള്ളതാണ്. ട്യൂമർ രൂപീകരണം തടയാൻ ഇത് ഉപയോഗിക്കുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിൽ വികസിപ്പിച്ചെടുക്കുന്ന കാൻസർ വാക്സ‌ിനുകൾക്ക് സമാനമായി ഓരോ രോഗിക്കും അനുയോജ്യമായ രീതിയിലാണ് ഓരോ ഷോട്ടും തയ്യാറാക്കുന്നതെന്ന് റഷ്യൻ ശാസ്ത്രജ്ഞർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button