dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്വര്‍ണത്തിന് ഇന്നലെ ഉച്ചകഴിഞ്ഞും ഇന്ന് രാവിലെയും ഒരേ വില

കേരളത്തില്‍ ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. ഇന്നലെ രാവിലെ വര്‍ധിച്ചുനിന്ന വില ഉച്ചയോടെ കുറഞ്ഞിരുന്നു. അതേ വില തന്നെ ഇന്ന് രാവിലെയും തുടരുകയാണ്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിലയിലെ ഈ കയറ്റിറക്കങ്ങള്‍ ആശങ്കയാണ്. അന്താരാഷ്ട്ര വിപണിയില്‍ അനിശ്ചിതത്വം വ്യാപിച്ചാല്‍ സ്വാഭാവികമായും സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ട്. ഇത് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും.നിലവില്‍ 1.25 ലക്ഷത്തിലധികം രൂപയെങ്കിലും നല്‍കാതെ ഒരു പവന്‍ സ്വര്‍ണം ലഭിക്കില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടുമോ അതോ കൂടുതല്‍ സങ്കീര്‍ണമാകുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വില ഉയര്‍ന്നേക്കാമെന്ന് കരുതുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില ഔണ്‍സിന് 5000 ഡോളര്‍ പിന്നിട്ടു.ഇന്നത്തെ സ്വര്‍ണവിലഇന്ന് കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ നില്‍ക്കുകയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 115,800 രൂപയാണ് വിപണിവില. ഇന്നലെ രാവിലെ കൂടിനിന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറയുകയായിരുന്നു. 1,15,800 രൂപയായിരുന്നു ഇന്നലെ ഉച്ചയ്ക്ക് ശേഷമുളള വില. ഒരു ഗ്രാം സ്വര്‍ണത്തിന് 14475 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ രാവിലെ പവന് 1,16,480 രൂപയും ഗ്രാമിന് 14,560 രൂപയുമായിരുന്നു. പവന് 680 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിട്ടുളളത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വ്യത്യാസമില്ലാതെ തുടരുന്നു. ഇന്നലെ 11965 രൂപയായിരുന്ന ഗ്രാം വില ഇന്നും അതുപോലെ തന്നെ നില്‍ക്കുകയാണ്. വെളളി വിലയിലും കുറവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 300 രൂപയും 10 ഗ്രാമിന് 3,000 രൂപയുമായിരുന്ന വെളളി വില ഇന്ന് ഗ്രാമിന് 290 രൂപയും 10 ഗ്രാമിന് 2,900 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button