സ്വര്‍ണവിലയില്‍ ആഘോഷ നാളുകളോ?; ഇന്ന് വില വീണ്ടും ഇടിഞ്ഞു; കുറഞ്ഞത് ആയിരത്തിലേറെ രൂപ

സ്വര്‍ണാഭരണപ്രേമികള്‍ക്ക് വീണ്ടും സന്തോഷിക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നു. സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ആഗോള വിപണിയിലെ വിലയിടവാണ് സ്വര്‍ണവില പടിയായി കുറയാന്‍ കാരണം. യുഎസ് ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ്-ഇറാന്‍ ആണവ ചര്‍ച്ചകളും റഷ്യ-ഉക്രെയ്ന്‍ ചര്‍ച്ചകളും സ്വര്‍ണവിലയെ സ്വാധീനിക്കും. ഇവയുടെ ഫലം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കാണ് നീങ്ങുന്നതില്‍ അത് സ്വര്‍ണവില കുത്തനെ ഉയര്‍ത്തിയേക്കും.ഇന്നത്തെ സ്വര്‍ണവില22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന്റെ വില 1,13,600 രൂപയായി. ഇന്നലെ 1,14,720 രൂപയായിരുന്നു. 1120 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 153 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 1,23,928 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപയാണ് കുറഞ്ഞതോടെ 92,944 രൂപയാണ് ഈ കാറ്റഗറിയില്‍ പവന് ചിലവ് വരിക.



