സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയർന്നു

പിടിതരില്ലെന്ന് ഉറച്ച് സ്വര്‍ണവില. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ഇന്ന് രാവിലെ വില ഉയര്‍ന്നത്. അതും സര്‍വ്വകാല റെക്കോര്‍ഡില്‍. എന്നാലിപ്പോള്‍ ഉച്ചയ്ക്ക് ശേഷവും വിലയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാവിലെ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത് . ഉച്ചയ്ക്ക് ശേഷം 280 രൂപ കൂടി വർധിച്ചു. ഇതോടെ വിപണിവില 1,05,600 രൂപയിലെത്തിനില്‍ക്കുകയാണ്. 13,200 രൂപയാണ് ഗ്രാം വില. 35 രൂപയുടെ വര്‍ധനവാണ് 22 കാരറ്റ് ഒരു ഗ്രാമിന് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 10850 രൂപയാണ് ഒരു ഗ്രാം 18 കാരറ്റിന്റെ വില. രാവിലത്തേതിനേക്കാള്‍ 30 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. 86,800 രൂപയാണ് 18 കാരറ്റ് പവന്‍ വില. ഇറാന്‍, വെനസ്വേല, അമേരിക്ക, വ്യാപാര ചുങ്കം തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്വര്‍ണവില കൂടുന്നത്.



