സ്വര്‍ണവില വീണ്ടും കത്തിക്കയറുന്നു; ഇന്ന് പവന് വര്‍ധിച്ചത് 840 രൂപ

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഡിസംബര്‍ അവസാനം കുറഞ്ഞുനിന്ന വില രണ്ട് ദിവസമായി വര്‍ധിക്കുകയാണ്. പുതുവര്‍ഷമായ ഇന്നലെ നേരിയ വര്‍ധനവാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് വില കുതിച്ചുകയറിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലും വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ഔണ്‍സിന് 4315 ഡോളറായിരുന്നെങ്കില്‍ ഇന്ന് 4373 ഡോളറായി വര്‍ധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യവും ക്രൂഡ് ഓയില്‍ വിലയും ഇടിയുന്നത് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇനിയുള്ള ദിവസങ്ങളിലും വില കൂടിയേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായംഇന്നത്തെ സ്വര്‍ണവിലഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് പവന് 99880 രൂപയാണ് വിപണി വില. 840 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ പവന് 99,040 ആയിരുന്നു വിപണി വില. 22 കാരറ്റ് ഗ്രാം വില 105 രൂപ വര്‍ധിച്ച് 12485 രൂപായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10265 രൂപയും പവന് 82120 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. 688 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വെളളിവിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 247 രൂപയും 10 ഗ്രാമിന് 2470 രൂപയുമാണ് ഇന്നത്തെ വിപണിവില.



