സ്വർണം കുറഞ്ഞെങ്കിൽ മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണർ; പലതും കലങ്ങി തെളിയാൻ ഉണ്ട്’; എ പത്മകുമാർ

ദ്വാരപാലകശിൽപ പാളിയിലെ സ്വർണം കുറഞ്ഞെങ്കിൽ, മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണർ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ. ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ട്. പ്രസിഡന്റ് വിചാരിച്ചാൽ സ്വർണം മാറ്റാനാകില്ലെന്ന് എ പത്മകുമാർ പറഞ്ഞു. ശബരിമലയിൽ ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ട്. സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഉദ്യോഗസ്ഥഡ വീഴ്ച പരിശോധിക്കണമെന്നും അദേഹം പറഞ്ഞുതൊഴിലാളികളിലും സംശയം പ്രകടിപ്പിച്ച് പത്മകുമാർ. 1999ല്‍ സ്വര്‍ണപ്പാളി വെക്കാന്‍ വേണ്ടി വിജയ് മല്യ ചുമതലപ്പെടുത്തിയവര്‍ കിലോ കണക്കിന് സ്വര്‍ണത്തിന്റെ കണക്ക് പറയുന്നു. അതും പരിശോധിക്കട്ടെ. അന്നത്തെ കാലത്ത് ചെയ്തവരും ചെയ്യിപ്പിച്ചവരും ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്ന് എ പത്മകുമാർ ആവശ്യപ്പെട്ടു.എല്ലാം തെളിയണം. വളരെ വ്യക്തതയോടെ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് എ പത്മകുമാര്‍ പറഞ്ഞു. തിരുവാഭരണം സംരക്ഷിക്കുന്ന കാര്യത്തിലും സ്വത്ത് സൂക്ഷിക്കുന്ന കാര്യത്തിലും ഉത്തരവാദിത്വം ദേവസ്വം കമ്മിഷണര്‍ക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്തൊക്കെയാണോ പോയിട്ടുള്ളതെന്ന് അവിടുത്തെ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്ന് എ പത്മകുമാര്‍ പറഞ്ഞു.



