സ്വർണവില താഴേക്ക്: രണ്ടാം ദിനവും വില കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഈ മാസം ആദ്യം മുതല്‍ കൂടി നിന്ന സ്വര്‍ണവില ഇന്നലെ രാവിലെയാണ് അല്‍പ്പമൊന്ന് താഴ്ന്നത്. ഇന്നലെ രാവിലെ 600 രൂപയുടെ കുറവുണ്ടായെങ്കിലും ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 40 രൂപ വര്‍ധിച്ചിരുന്നു. അങ്ങനെ പവന് പവന് 1,05,320 രൂപയായി ഉയര്‍ന്നിരുന്നു. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,145 രൂപയിലെത്തിയിട്ടുണ്ട് 1,05,160 രൂപയാണ് പവന്‍ വില . എങ്കിലും സ്വര്‍ണത്തിന് വില കുറയുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഭൗമരാഷ്ട്രീയ രംഗത്തുളള തര്‍ക്കങ്ങളും അനിശ്ചിതാവസ്ഥയും എല്ലാംതന്നെ വിലവര്‍ധനയ്ക്കുളള കാരണമാണ്. ജനുവരി 14 ന് സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന വിലയായ 4,648 ഡോളറില്‍ എത്തിയിരുന്നു. ഔണ്‍സിന് 18 ഡോളര്‍ കുറഞ്ഞ് 4,601 ഡോളറിലാണ് രാജ്യാന്തര വിപണിയില്‍ ഇപ്പോള്‍ വ്യാപാരം.ഇന്നത്തെ സ്വര്‍ണവില105,160 രൂപയാണ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ രാവിലെ 105,000 രൂപയും ഉച്ചയ്ക്ക് ശേഷം 1,05,320 രൂപയുമായിരുന്നു. 160 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 13145 രൂപയില്‍ എത്തി നില്‍ക്കുകയാണ്. അതേസമയം 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 10895 രൂപയും പവന് 87,160 രൂപയുമാണ്. വെളളിയുടെ വിലയില്‍ ഇന്ന് അല്‍പ്പം കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 292 രൂപയും 10 ഗ്രാമിന് 2920 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു ഗ്രാമിന് 295 രൂപയായിരുന്നു.സ്വര്‍ണവില ഉയരുന്നതില്‍ വെല്ലുവിളി നേരിടുന്നത് ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. ആഭരണത്തിന്റെ വില്‍പ്പന വലിയ രീതിയില്‍ ഇടിഞ്ഞിട്ടുണ്ട്. ജ്വലറിയില്‍ സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല ജ്വലറികളും ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും അടച്ചുപൂട്ടലിന്റെ വക്കില്‍ എത്തുകയും ചെയ്തിട്ടുണ്ട്. ഓരോ ദിവസവും സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര വിപണിയുടെ സാഹചര്യം മോശമായി നിലനില്‍ക്കുന്നതിനാല്‍ ഇനിയും വില ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.



