സ്വർണവില രാവിലെ ഞെട്ടിച്ചു, ഉച്ചയ്ക്ക് നേരിയ ആശ്വാസം: വിലയില്‍ ഇടിവ്

കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. രാവിലെ 3,960 രൂപയായിരുന്നു പവന് വര്‍ധിച്ചത്. ഇതോടുകൂടി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് പ്രതീക്ഷ മങ്ങിയിരുന്നു. ഉച്ചയ്ക്ക് ശേഷം ആശ്വാസമെന്നോണം വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ വിലയില്‍ കുറവുണ്ടാകില്ല എന്ന് തന്നെയാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക് ശേഷം കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14,405 രൂപയും പവന് 1,15,240 രൂപയുമാണ് പുതിയ വില. രാവിലെ ഗ്രാമിന് 14,640 രൂപയും പവന് 1,17,120 രൂപയുമായിരുന്നു. ഗ്രാമിന് 235 രൂപയും പവന് 1,880 രൂപയുമാണ് ഉച്ചയോടെ കുറഞ്ഞിരിക്കുന്നത്. 18ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 11,835 രൂപയും പവന് 94,680 രൂപയുമാണ് പുതിയ വിപണിവില. രാവിലെ 18 കാരറ്റ് സ്വര്‍ണത്തിന് ഗാമിന് 12,030 രൂപയും പവന് 96,240 രൂപയുമായിരുന്നു. ഗ്രാമിന് 195 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.



