dummy_ads1-01
dummy_ads1-01
previous arrow
next arrow
News

100 ദിവസമല്ലേ ആയുള്ളൂ, എന്തിനാണ് പ്രതിപക്ഷത്തിന്റെ സമരം? വിദ്യാര്‍ഥികളുടെ ഏത് അവകാശം ആണിവിടെ ഹനിക്കപ്പെട്ടത്?; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിപക്ഷ വിദ്യാര്‍ഥി, യുവജന സംഘടനകള്‍ ഉള്‍പ്പെടെ നടത്തുന്ന പ്രതിഷേധത്തിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്തിനാണ് സമരമെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങള്‍ ഭരിക്കാന്‍ തുടങ്ങിയിട്ട് 100 ദിവസം മാത്രമേ ആയിട്ടുള്ളൂ. ഇത്ര വലിയ സമരം എന്തിനെന്ന് പിടികിട്ടുന്നില്ല. പ്രതിഷേധിക്കാന്‍ ഇനിയും സമയമുണ്ടല്ലോ എന്നും ദയവായി ക്ഷമിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഈ സംഘടനകളെയൊന്നും കണ്ടതേയില്ലല്ലോ. വിദ്യാര്‍ഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടത്? എന്തിനാണ് വിദ്യാര്‍ഥികളെ പ്രതിഷേധത്തിനായി ഇളക്കിവിടുന്നത്?’ രമേശ് ചെന്നിത്തല ചോദിച്ചു. പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തേയും അദ്ദേഹം ന്യായീകരിച്ചു. പൊലീസിന് നേരെ ആക്രമണങ്ങളും ആക്രോശങ്ങളുമുണ്ടാകുമ്പോഴുള്ള നടപടിയാണത്. ഇവിടെ ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നത്. വെള്ളത്തിന് കുഴപ്പമൊന്നുമില്ല. കഴിഞ്ഞ 10 വര്‍ഷം ഉപയോഗിക്കുന്ന അതേ വെള്ളമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച വെള്ളത്തില്‍ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലവും പുറത്തെത്തിയിട്ടുണ്ട്. വെള്ളത്തില്‍ ഇരുമ്പിന്റെ അംശം മാത്രമേയുള്ളൂ എന്നാണ് കെമിക്കല്‍ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ജലപീരങ്കിക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിറം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പരിശോധനാ ഫലം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button