News
വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു.എസ്റ്റേറ്റ് വാച്ചറായ വിനീതിനെ പുലി ആക്രമിച്ചത്. ആക്രമണത്തിൽ വിനീതിന്റെ കൈക്ക് പരിക്കേറ്റു.ഇയാളെ കൈനാട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.