dummy_ads1-01
dummy_ads1-01
previous arrow
next arrow
News

18കാരി 540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനത്തിന് കരസേന, എൻഡിആർഎഫ്, ബിഎസ്എഫ് സംഘമെത്തി

ഗാന്ധിനഗർ: ഗുജറാത്തിലെ കച്ചിൽ 18കാരിയായ പെൺകുട്ടി 540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കരസേന, എൻഡിആർഎഫ്, ബിഎസ്എഫ് ടീമുകൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. 540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 490 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയിരിക്കുന്നത്.

ഇന്നലെ രാവിലെ 6.30 ഓടെയാണ് പെണ്‍കുട്ടി കുഴൽക്കിണറിൽ വീണത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാൻ സ്വദേശിയാണ് പെണ്‍കുട്ടിയെന്ന് ഭുജ് ഡെപ്യൂട്ടി കളക്ടർ എബി ജാദവ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പെൺകുട്ടി കുഴൽക്കിണറിൽ വീണെന്ന കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് ക്യാമറ ഇറക്കി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉടനെ ഓക്‌സിജൻ വിതരണം ഉറപ്പാക്കി. പെൺകുട്ടി അബോധാവസ്ഥയിലാണെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.കുട്ടികൾ കുഴൽക്കിണറിൽ വീഴുന്ന സംഭവങ്ങൾ കൂടി വരികയാണ്. രാജസ്ഥാനിലെ സരുന്ദിൽ മൂന്ന് വയസുകാരി കുഴൽക്കിണറിൽ വീണ് മരിച്ചതിന് പിന്നാലെയാണ് ഈ സംഭവം. മൂന്ന് വയസ്സുകാരി ചേതനയെ ഒൻപത് ദിവസത്തിന് ശേഷം മാത്രമാണ് പുറത്തെത്തിക്കാനായത്. അപ്പോഴേക്കും മരണം സംഭവിച്ചു. അച്ഛന്‍റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് കുട്ടി കിണറ്റിൽ വീണത്. പെൺകുട്ടി ആദ്യം 15 അടി താഴ്ചയിലേക്ക് വീണ് കുടുങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് 150 അടിയിലേക്ക് തെന്നി വീഴുകയുമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കനത്ത മഴ ഉൾപ്പെടെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button