News
18, 20 കോഹ്ലിമാരുള്ള ഒരു ടീം; ഇന്ത്യൻ ഹോക്കി ടീമിനെ പുകഴ്ത്തി മുൻ കോച്ചിങ് സ്റ്റാഫ്

നിലവിൽ നടക്കുന്ന ഏഷ്യാ കപ്പ് ഹോക്കിയിൽ കാസാകിസ്ഥാനെ 15-0ത്തിന് ഇന്ത്യ തോൽപിച്ചിരുന്നുഇന്ത്യൻ പുരുഷ ഹോക്കി ടീം കളിക്കാരെ വിരാട് കോഹ്ലിയുടെ ഫിറ്റ്‌നസുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിങ് സ്റ്റാഫ് പാഡി അപ്റ്റൺ. നിലവിൽ നടക്കുന്ന ഏഷ്യാ കപ്പ് ഹോക്കിയിൽ കാസാകിസ്ഥാനെ 15-0ത്തിന് ഇന്ത്യ തോൽപിച്ചിരുന്നു. ഇതിന് ശേഷമാണ് ഹോക്കി താരങ്ങളുടെ ഫിറ്റ്‌നസിനെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്‌നസുമായി പാഡി താരതമ്യം ചെയ്തത്.



