പ്ലാസ്റ്റിക് ഫ്രീ മൂന്നാര്‍’ മിഷനുമായി വിദ്യാര്‍ത്ഥികള്‍

അടിമാലി: പ്ലാസ്റ്റിക് ഫ്രീ മൂന്നാർ മിഷൻ – 2025 ഏറ്റെടുത്ത് അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണല്‍ ഹയർ സെക്കന്ററി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികള്‍.ഈവർഷത്തെ പരിസ്ഥിതിദിനാചരണത്തിന്റെ സാർവദേശീയ തീം ആയ ”പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജനം” മുൻനിർത്തിയാണ് എൻ.എസ്.എസ് വിദ്യാർത്ഥിഥകള്‍ ഗ്രീൻ മൂന്നാർ എന്ന പ്രോജക്ടിന്റെ ഭാഗമായത്. മൂന്നാർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പഴയമുന്നാർ മുതല്‍ ബോട്ടാണിക്കല്‍ ഗാർഡൻ വരെയുള്ള പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്ത് അധികൃതരെ ഏല്പിച്ചു. പ്ലാസ്റ്റിക് ക്ലീൻ ഡ്രൈവിനൊപ്പം മൂന്നാർ അപ്‌സൈക്കിള്‍ഡ് ഗാർഡനും കുട്ടികള്‍ ശുചികരിച്ചു. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി പ്ലാസ്റ്റിക് ക്ലീൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് മാർസ് പീറ്റർ , ജില്ലാപഞ്ചായത് മെമ്ബർ ഭവ്യ കണ്ണൻ , വൊക്കേഷണല്‍ ഹയർ സെക്കന്ററിസ്കൂള്‍ പ്രിൻസിപ്പല്‍ അജി എം.എസ് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ ബി. അജയ് , അദ്ധൃാപകരായ നിധിൻമോഹൻ , രാജീവ് പി.ജി, കണ്ണൻ തമ്ബി , ക്രിസ്റ്റി സ്റ്റാൻലി ,വോളന്റീയർ സെക്രട്ടറിമാരായ കൃഷ്ണജിത് എം ബി ,സേതുലക്ഷ്മി സാബു എന്നിവർ ക്ലീൻ ഡ്രൈവിന് നേതൃത്വം നല്‍കി . മൂന്നാർ അപ്‌സൈക്കിള്‍ഡ് ഗാർഡന്റെ ക്ലീനിങ്ങ് പൂർത്തിയാക്കിയാണ് കുട്ടികള്‍ മടങ്ങിയത് .