dummy_ads1-01
dummy_ads1-01
previous arrow
next arrow
News

2025ലെ ബെസ്റ്റ് വെറ്ററിനറിയന്‍ അവാർഡ് ഡോ. ജേക്കബ് അലക്‌സാണ്ടറിന്

തിരുവനന്തപുരം: 2025ലെ ബെസ്റ്റ് വെറ്ററിനറിയന്‍ അവാർഡ് പ്രഖ്യാപിച്ചു. തിരുവനന്തപുരം മൃഗസംരക്ഷണ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ (റിട്ട.) ഡോ. ജേക്കബ് അലക്‌സാണ്ടറിനെയാണ് ബെസ്റ്റ് വെറ്ററിനറിയനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ മാതൃകാപരമായ നേതൃത്വവും സമർപ്പിത പൊതുസേവനവും കേരളത്തിലെ വെറ്ററിനറി മേഖലയുടെ വളർച്ചയ്ക്കും ശക്തിപ്പെടുത്തലിനും ആജീവനാന്ത സംഭാവനകൾ നൽകിയെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പറഞ്ഞു. ഈ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും തൊഴിൽ മേഖലയിൽ തുടർന്നും ആദരവ് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പറഞ്ഞു.വെറ്ററിനറി ഡോക്റ്റർമാരുടെ പ്രൊഫഷനൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്‍റെ വാർഷിക കൺവെൻഷനും ജനറൽ ബോഡിയും അവാർഡ് ദാന ചടങ്ങും ശനിയും ഞായറുമായി (27,28) കോവളം കെടിഡിസി സമുദ്ര ഹോട്ടലിൽ നടക്കും. ശനിയാഴ്ച രാവിലെ 11.30ന് പരിപാടി ആരംഭിക്കും. വൈകിട്ട് അഞ്ചിന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എംപി മുഖ്യാതിഥിയായിരിക്കും. എം വിൻസെന്‍റ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം അധ്യക്ഷൻ ഡോ. എം കെ പ്രദീപ് കുമാർ അധ്യക്ഷനാകും. തുടർന്ന് സാംസ്കാരിക പരിപാടികൾ നടത്തും. ഉദ്ഘാടന പരിപാടിക്കു മുന്നോടിയായി രാവിലെ 11.30 തുടങ്ങുന്ന ശാസ്ത്ര സെമിനാറിൽ “ഒരു ഗ്രഹം, ഒരു ആരോഗ്യം, പൊതുജനാരോഗ്യത്തിന്‍റെ പുതിയ മാതൃകകൾ’, പേവിഷ ബാധാ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളും മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി പബ്ലിക് ഹെൽത്ത് ഡിവിഷൻ സംഘടിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും ചർച്ച ചെയ്യും. ‌‌കമ്യൂണിറ്റി മെഡിസിൻ വിദഗ്ധയും കാസർഗോഡ് ഗവൺമെന്‍റ് വെറ്ററിനറി കോളജ് പ്രിൻസിപ്പലുമായ ഡോ. പി എസ് ഇന്ദു, തോന്നയ്ക്കൽ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ ഡോ. ഇ ശ്രീകുമാർ, മണ്ണുത്തി വെറ്ററിനറി കോളെജിലെ വെറ്ററിനറി പബ്ലിക് ഹെൽത്ത് വിഭാഗം മേധാവി ഡോ. ബി സുനിൽ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകും. സംഘടനയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടു കർഷകരെ ആദരിക്കും. ഇവർക്ക് 25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന കർഷക പ്രതിഭ, കർഷകരത്ന പുരസ്കാരങ്ങൾ നൽകും. മൃഗസംരക്ഷണമേഖലയുടെ പ്രവർത്തനങ്ങളെ പൊതുസമൂഹത്തിലെത്തിക്കുന്ന മാധ്യമപ്രവർത്തകനെയും ആദരിക്കും. ഞായർ രാവിലെ 9.30ന് വാർഷിക ജനറൽ ബോഡി ചേരും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button